വസ്ത്രം ധരിക്കുന്നത് തനിക്ക് അലർജിയെന്ന് ഉർഫി

Tuesday 10 January 2023 1:03 AM IST

സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ് ബോളിവുഡ് താരം ഉർഫി ജാവേദിന്.അൽപവസ്ത്രധാരിയായി ഉർഫി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേ‌ടുന്നു. എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ് എന്ന തലക്കെട്ടിൽ തന്റെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്.

ശരീരം മൂടുന്ന വസ്ത്രം ധരിച്ചാൽ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. ചില കമ്പിളിക്കുപ്പായങ്ങൾ ധരിക്കുമ്പോൾ ശരീരത്തിൽ ഗുരുതരമായ അലർജി പ്രശ്നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണമാണ് പലപ്പോഴും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ഉർഫിയുടെ വാക്കുകൾ.ഉർഫിയെ പിന്തുണിച്ചും എതിർത്തും നിരവധി കമന്റുകളാണ് എത്തുന്നത്.