ജയിലർ ലുക്കിൽ മോഹൻലാൽ
വിഷുദിനത്തിൽ റിലീസ്
സ്റ്റെൽ മന്നൻ രജനികാന്ത് ചിത്രം ജയിലറിൽ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ ലുക്ക് പുറത്ത് . അതിഥി വേഷത്തിൽ എത്തുന്ന മോഹൻലാലിന്റെ ലുക്ക് നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ് പുറത്തുവിട്ടത്. രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കന്നടയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നിർണായക വേഷത്തിലുണ്ട്. തമന്ന ഭാട്ടിയ ആണ് നായിക.
രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. നെൽസൻ ദിലീപ്കുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. വിഷുദിനമായ ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യും.