സെലക്ഷൻ ജനുവരി 12ന്.
Tuesday 10 January 2023 12:24 AM IST
കോട്ടയം . സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാദമികളിലേയ്ക്ക് കായികതാരങ്ങളുടെ ജില്ലാതല സെലക്ഷൻ 12 ന് ചങ്ങനാശേരി എസ് ബി കോളജ് മൈതാനത്ത് നടക്കും. അത്‌ലറ്റിക്‌സ്, വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, ഫുട്‌ബാൾ വിഭാഗങ്ങളിൽ വിവിധ സ്‌കൂൾ, പ്ലസ് വൺ, കോളജ് സ്‌പോർട്‌സ് അക്കാദമികളിലേയ്ക്കും (നിലവിൽ 6, 7, 10, പ്ലസ് ടു ക്ലാസിൽ പഠിക്കുന്നവർ) അണ്ടർ 14 വുമൺ ഫുട്‌ബാൾ അക്കാഡമിയിലേയ്ക്കുമാണ് സെലക്ഷൻ. സംസ്ഥാനതലത്തിൽ ആദ്യ മൂന്നു സ്ഥാനം ലഭിച്ചവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് സെലക്ഷൻ നൽകും. ഫോൺ . 04 81 25 63 82 5.