സർക്കാർ നിഷ്‌ക്രിയത്വം വെടിയണം തിരുവഞ്ചൂർ.
Tuesday 10 January 2023 12:31 AM IST
കോട്ടയം . ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ തെരുവിൽ വീണ് മരിക്കുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥർ കൈയും കെട്ടി നിൽക്കുകയാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചു. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം നിയോജക മണ്ഡലം കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ കൺവെൻഷൻ ഡി സി സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എസ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മോഹൻ കെ നായർ, യൂജിൻ തോമസ്, സിബി ചേനപ്പാടി, ബോബി ഏലിയാസ്, നന്ദിയോട് ബഷീർ, വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ടി സി റോയി എന്നിവർ പ്രസംഗിച്ചു.