ക്ഷീരഗ്രാമം പദ്ധതി.

Tuesday 10 January 2023 12:36 AM IST

വാഴൂർ . ക്ഷീരകർഷകർക്കു ധനസഹായം നൽകുന്നതിനുള്ള ക്ഷീരശ്രീ വെബ് പോർട്ടലിന്റെ പ്രവർത്തനം വാഴൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്ഷീര വികസനവകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 20 ഗ്രാമപഞ്ചായത്തിൽ വാഴൂരും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിപ്രകാരം രണ്ടു പശു അടങ്ങുന്ന 32 യൂണിറ്റുകൾക്ക് 46,500 രൂപ വീതം ആകെ 14.88 ലക്ഷം രൂപ അനുവദിക്കും. അഞ്ചുപശുക്കൾ അടങ്ങുന്ന നാല് യൂണിറ്റുകൾക്ക് 1,32,000 രൂപ വീതം 5.28 ലക്ഷം രൂപയും നൽകും. കറവയന്ത്രം യൂണിറ്റ് സ്ഥാപിക്കാൻ 11 പേർക്ക് 30,000 രൂപ വീതം നൽകും. അക്ഷയകേന്ദ്രങ്ങൾ വഴിയോ ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയോ ജനുവരി 17 വരെ അപേക്ഷിക്കാം. ഫോൺ. 04 81 24 17 72 2, 79 07 97 98 74.