നിവേദനവുമായി വിദ്യാർത്ഥികൾ.
Tuesday 10 January 2023 12:32 AM IST
മുണ്ടക്കയം . പുനർജനി പദ്ധതിയുടെ ഭാഗമായി കൂട്ടിക്കൽ സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിൽ നിക്ഷേപിച്ച മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും, അദ്ധ്യാപകരും മന്ത്രി കെ രാജന് നിവേദനം നൽകി. ഏതാനും ദിവസങ്ങൾക്കകം നീക്കുമെന്ന ഉറപ്പിലാണ് മണൽ ഇവിടെ ഇടാൻ അനുമതി നൽകിയത്. ഇതോടെ വിദ്യാർത്ഥികളുടെ കളിസ്ഥലം ഇല്ലാതായതിനൊപ്പം കായിക പരിശീലനവും നിറുത്തിവയ്‌ക്കേണ്ടി വന്നു. ഒരു വർഷമായിട്ടും മണൽ നീക്കം ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്നാണ് റവന്യൂ മന്ത്രിക്ക് മുന്നിൽ വിദ്യാർത്ഥികൾ നിവേദനവുമായി എത്തിയത്. കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. കൈയിൽ പ്ലക്കാർഡുകൾ കരുതിയിരുന്നെങ്കിലും പിന്നീട് മാറ്റി.