അനധികൃത മദ്യ വിൽപ്പന : ബാറിന്റെ ലൈസൻസ് റദ്ദാക്കി

Tuesday 10 January 2023 3:13 AM IST

തൃശൂർ: കൊവിഡ് കാലത്തെ അനധികൃത മദ്യവിൽപനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാമവർമപുരം കാങ്ങാപ്പാടൻ ബാർ അടച്ചുപൂട്ടി. ബാറിന്റെ ലൈസൻസ് റദ്ദാക്കി. ബാറുടമ കെ.പി കുര്യനെ അഞ്ചാം പ്രതിയാക്കി എക്‌സൈസ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. 2020 മേയ് ഏഴിനായിരുന്നു സംഭവം. മട്ടാഞ്ചേരിയിൽ വെച്ച് 14.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഈ മദ്യത്തിന്റെ ഉറവിടം കാങ്ങാപ്പാടൻ ബാറാണെന്ന് എക്‌സൈസിലെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബാർ ലൈസൻസ് റദ്ദാക്കിയത്. ബാറുടമയ്ക്ക് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്‌