സഹ.ജീവനക്കാർക്ക് പരിശീലനം
Tuesday 10 January 2023 1:15 AM IST
അമ്പലപ്പുഴ: സഹകരണ സംഘങ്ങളിലെ സൂപ്പർ വൈസറി വിഭാഗം ജീവനക്കാരുടെ പരിശീലനത്തിന് പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി (ഐ.എം.ടി) കോൺഫറൻസ് ഹാളിൽ തുടക്കമായി. ആറു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹായം തേടി എത്തുന്നവരോട് സൗമ്യമായ പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു. ഡോ.കെ.ജി.വിശ്വനാഥൻ അദ്ധ്യക്ഷനായി. ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ എസ്.ജോസി, കോ ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ സി.എസ്.സത്യൻ, ശാലിനി എന്നിവർ സംസാരിച്ചു. എ.അരുൺലാൽ സ്വാഗതം പറഞ്ഞു.