അതിശൈത്യം ഡൽഹിയിൽ സ്കൂൾ അവധി നീട്ടി
Tuesday 10 January 2023 4:15 AM IST
ന്യൂഡൽഹി: അതിശൈത്യം തുടരുന്ന ഡൽഹിയിലും യു.പിയിലും വിദ്യാലയങ്ങൾക്ക് അവധി ജനുവരി 15 വരെ നീട്ടി. ഉത്തരേന്ത്യയിൽ 267 ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. ഡൽഹിയിൽ 150 വിമാന സർവ്വീസുകൾ വൈകി. മൂന്ന് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്ക് മാറി. ബി.എസ് ത്രീ പെട്രോൾ, ബി.എസ് ഫോർ ഡീസൽ വാഹനങ്ങൾക്ക് ഇന്ന് മുതൽ വിലക്കേർപ്പെടുത്തി.