പൂർവവിദ്യാർത്ഥി സംഗമം
Tuesday 10 January 2023 1:17 AM IST
ആലപ്പുഴ: എസ്.ഡി കോളേജ് കോമേഴ്സ് വിഭാഗത്തിൽ 1975- 80വർഷം പ്രീ ഡിഗ്രിക്കും ബി.കോമിനും പഠിച്ച വിദ്യാർത്ഥികളുടെ സംഗമം 'എസ്.ഡി.സി 1975-80 കോമേഴ്സ് മീറ്റ് ' എന്ന പേരിൽ നടന്നു. അന്തരിച്ച അദ്ധ്യാപകരേയും സുഹൃത്തുക്കളേയും ചടങ്ങിൽ അനുസ്മരിച്ചു.
തുടർന്ന് പൂർവ വിദ്യാർത്ഥികൾ ഓരോരുത്തരും കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ എല്ലാവരും പങ്കിട്ടെടുത്തു കഴിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു. ആർ.ജനാർദ്ദനൻ, ബി.രഘു, ടി.ആർ.ആസാദ്, മുഹമ്മദ് ആസിഫ്, ജോസ് കെ. മലയിൽ, കെ.പ്രസാദ്, വി.മീനാക്ഷി അമ്മാൾ, വി.വിജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നല്കി.