പ്രവാസി ഭാരതീയ ദിനാചരണം
Tuesday 10 January 2023 2:18 AM IST
ആലപ്പുഴ : പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം സമ്മേളനം സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രവാസികളുള്ള സംസ്ഥാനത്ത് അടുത്ത ബഡ്ജറ്റിൽ 2000 കോടി രൂപ പ്രവാസിക്ഷേമ പദ്ധതികൾക്കായി മാറ്റിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ഷെറീഫ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഷംസുദീൻ ചാരുംമൂട് , മഠത്തിൽ വിജയകുമാർ ,സലിം കൂരയിൽ, ബാബുരാജ്, സാദ്ദിഖ്, സുരേഷ് കേളചന്ദ്ര , ബി.ചിത്തരഞ്ജൻ, വരദൻ , തുടങ്ങിയവർ സംസാരിച്ചു.