നെയ്‌ക്കാവടി പദയാത്ര സംഘം
Tuesday 10 January 2023 12:19 AM IST
മാവേലിക്കര : ശബരിമലയിൽ അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച കാവടിയുമായി 647ാം തവണയും പോകുന്ന കല്ലട നെയ്യ്ക്കാവടി പദയാത്ര സംഘം മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹമഠംത്തിലെ വിശ്രമത്തിനു ശേഷം ഇന്നലെ പുലർച്ചെ പുറപ്പെട്ടു. കുരുവേലിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി അംബു സ്വാമിയും ചാങ്ങിയത്ത് കുടുംബത്തിലെ മുരളി സ്വാമിയും നേതൃത്വം നൽകുന്നയാണ് 33 പേരുടെ കല്ലട കാവടി പദയാത്ര സംഘം. മകരവിളക്ക് ദിനത്തിൽ അയ്യപ്പദർശനവും നെയ്യഭിഷേകവും നടത്തിയ ശേഷമാകും സംഘം മലയിറങ്ങുക.