വികസന സെമിനാർ

Tuesday 10 January 2023 12:23 AM IST
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അധ്യക്ഷനായി. വികസന സമിതി സ്ഥിരം അദ്ധ്യക്ഷൻ പ്രജിത് കാരിക്കൽ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലേഖാമോൾ സനൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.സീന, കുഞ്ഞമോൾ സജീവ്, റസിയ ബീവി, ആശ സുരാജ്, സുമിത ഷിജിമോൻ, സുനിത പ്രദീപ്, എച്ച്.നിസാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.രാജേന്ദ്രൻ സ്വാഗതവും അസി.സെക്രട്ടറി പി.കെ.പത്മകുമാർ നന്ദിയും പറഞ്ഞു