രണ്ടാം കൃഷിയിൽ സംഭരിച്ചത് 43414.931 മെട്രിക് ടൺ നെല്ല്

Tuesday 10 January 2023 12:31 AM IST
നെല്ല്

ആലപ്പുഴ : ജില്ലയിൽ രണ്ടാം കൃഷിയുടെ കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ലൈകോ മുഖേന ഇതു വരെ സംഭരിച്ചത് 43414.931 മെട്രിക് ടൺ നെല്ല്. 9581.562 ഹെക്ടറിലായിരുന്നു ഇത്തവണ കൃഷി ഇറക്കിയത്. 114 പാടശേഖരങ്ങളിൽ നിന്നുള്ള 9023 കർഷകർക്ക്, സംഭരിച്ച നെല്ലിന്റെ വിലയായി 89.13 കോടി രൂപ വിതരണം ചെയ്തു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ.കെ.ആന്റോ അറിയിച്ചു. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് കൂടുതൽ സംഭരണം നടന്നിട്ടുള്ളത്. സംഭരിച്ച നെല്ല് 42 മില്ലുകളിലേക്കാണ് മാറ്റുന്നത്.

സംഭരണം നടന്നത്

കുട്ടനാട് - 27406.943 മെട്രിക് ടൺ

അമ്പലപ്പുഴ - 14195.171 മെട്രിക് ടൺ

നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്ത കർഷകർ

ജില്ലയിൽ ആകെ : 13617

കുട്ടനാട് : 8331പേർ

അമ്പലപ്പുഴ : 4530

കാർത്തികപ്പള്ളി : 689