പ്രവാസി ഭാരതീയ ദിനാഘോഷം
തിരുവനന്തപുരം: ഭാരത സർക്കാർ പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ കേരളത്തിലെ ആഘോഷ പരിപാടികൾ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എസ് അഹമ്മദ്, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ കലാപ്രേമി ബഷീർ ബാബു, ജി. മാഹീൻ അബൂബക്കർ, പി. രാജേന്ദ്രൻ നായർ, എസ്. ജാനകി അമ്മാൾ, പെരിങ്ങമ്മല അജി,വില്ലറ്റ് കൊറേയ എന്നിവർ സംസാരിച്ചു. എൻ.ആർ.ഐ കൗൺസിൽ വൈസ് ചെയർമാൻ ഡോ. കുര്യാത്തി ഷാജി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസമായിട്ടാണ് പരിപാടികൾ നടക്കുന്നത്.ഇന്ന് രാവിലെ 10ന് ചൈത്രം ഹോട്ടലിൽ നടക്കുന്ന സെമിനാറുകളിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,അഡ്വ.ജി.ആർ. അനിൽ, നോർക്ക വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. നാളെ മാസ്‌കറ്റ് ഹോട്ടലിൽ വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെയും പുരസ്‌കാര സമർപ്പണത്തിന്റെയും ഉദ്ഘാടനം കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, എൻ.കെണ പ്രേമചന്ദ്രൻ എം. പി, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, അഡ്വ. ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, യു.എ.ഇ കോൺസൽ ജനറൽ ഒബൈദ് ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.