നഗരസഭ ശില്പശാല സംഘടിപ്പിച്ചു

Monday 09 January 2023 11:50 PM IST

പയ്യന്നൂർ: '' ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം '' എന്ന പദ്ധതി ആസൂത്രണത്തിന്റെ ആദ്യ ഘട്ടമായി നഗരസഭയിൽ ശില്പശാല സംഘടിപ്പിച്ചു. ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി. ജയ, ടി. വിശ്വനാഥൻ, ടി.പി. സെമീറ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് സംസാരിച്ചു.

കില റിസോഴ്സ് പേഴ്സൺമാരായ ഡോ: രവി രാമന്തളി, വി.പി. സുകുമാരൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. രവീന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയിൽ നൂതന ആശയങ്ങളുടെ പരിമിതി പരിഹരിക്കുന്നതിന് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിൽ, കില എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. വിപുലമായ ജനപങ്കാളിത്തത്തോടെ നൂതനാശയം കണ്ടെത്തി ഫലപ്രദമായി നടപ്പിലാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.