കെ.പി.വി.യു സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി

Monday 09 January 2023 11:51 PM IST

കാഞ്ഞങ്ങാട് : കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് അസോസിഷേയൻ (സി.ഐ.ടി.യു) മൂന്നാമത് സംസ്ഥാന സമ്മേളനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന യോഗം മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ സമ്മേളന നടപടികൾ വിശദീകരിച്ചു. സി.ഐ.ടി.യു ജില്ലാജനറൽ സെക്രട്ടറി സാബുഎബ്രഹാം, പ്രസിഡന്റ് കെ.മണികണ്ഠൻ, സി പി.എം ജില്ലാസെക്രട്ടറിയേറ്റംഗം വി.വി.രമേശൻ , എരിയാ സെക്രട്ടറി കെ.രാജ്‌മോഹൻ, നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, എ.മാധവൻ , വി.വി.പ്രസന്നകുമാരി, കാറ്റാടി കുമാരൻ, എം.പൊക്ലൻ, ബാലൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി.സുരേഷ് സ്വാഗതരും ടി.വി.കനകാംബരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:വി.വി.രമേശൻ (ചെയർമാൻ), വി.സുരേഷ്(ജനറൽ കൺവീനർ)