അമൃതശ്രീ സംഗമം
കണ്ണൂർ: സ്ത്രീകൾ അധികാരത്തിലെത്തിയതു കൊണ്ടു മാത്രം സ്ത്രീശക്തീകരണം വരില്ലെന്നും അവരെ സാമ്പത്തികമായി കൂടി ശക്തമാക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ കക്കാട് അമൃത വിദ്യാലയത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് വസ്ത്ര,ധന,ധന്യ സഹായങ്ങളുടെ ജില്ലാതല വിതരണവും അമൃതശ്രീ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം തൊഴിലുകളിലൂടെ വരുമാനം കണ്ടെത്താൻ സ്ത്രീകളെ പ്രാപ്തമാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കണ്ണൂർ നഗരസഭാ കൗൺസിലർ ഇ.ടി സാവിത്രി, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, മാതാ അമൃതാനന്ദമയി മഠം കാസർകോട് മഠാധിപതി ബ്രഹ്മചാരി വേദവേദ്യാമൃത ചൈതന്യ എന്നിവർ പ്രസംഗിച്ചു.