'ഒപ്പമുണ്ട് സഹോദരിമാർക്കൊപ്പം' കാമ്പയിൻ

Monday 09 January 2023 11:52 PM IST

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും കൈകോർക്കുന്ന 'ഒപ്പം ഉണ്ട് സഹോദരിമാർക്കൊപ്പം' കാമ്പയിൻ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നടന്നു. മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എം.പി, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, ഇരിങ്ങാലക്കുട, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർ കെ.ആർ. ജോജോ, മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ഡോ. മായ ദേവി, സംവിധായകൻ അമ്പിളി, മിമിക്രി കലാകാരൻ കലാഭവൻ ജോഷി എന്നിവർ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വന്തം വീട്ടിൽ വന്ന ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് യൂസർ ഫീ നൽകി. ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്ന് യൂസർ ഫീയായ 50 രൂപ നൽകേണ്ടതില്ലെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.