വെള്ളൂർ ഗവ: എൽ.പി.സ്കൂൾ കെട്ടിടത്തിന് 90 ലക്ഷം
Monday 09 January 2023 11:54 PM IST
പയ്യന്നൂർ : വെള്ളൂർ ഗവ: എൽ .പി. സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 90 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ടി.ഐ.മധുസൂദനൻ എം.എൽ.എ അറിയിച്ചു.കണ്ണൂർ ജില്ലയിൽ
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് വെള്ളൂർ ജി .എൽ .പി .സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 750 ലധികം കുട്ടികൾ പഠിക്കുന്നുണ്ട് .
എന്നാൽ ഇതിന് ആനുപാതികമായ ഭൗതിക സൗകര്യം നിലവിലില്ല. സ്ഥലപരിമിതി കാരണം നിലവിലെ കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി പണിയുന്നതിനാണ് 90 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമ്മാണം നടത്തുന്നത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച്
എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം. എൽ. എ. ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.