മാർഗഴി മഹോത്സവം
Tuesday 10 January 2023 12:20 AM IST
തൃശൂർ: അഡയാർ കലാക്ഷേത്രയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി കലാമണ്ഡലത്തിൽ നടന്നുവരുന്ന മാർഗഴി മഹോത്സവം സമാപിച്ചു. കലാക്ഷേത്ര സ്ഥാപക ഡയറക്ടർ രുക്മണി അരുണ്ഡേലിന്റെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചായിരുന്നു തുടക്കം. ആസാദ് കാ അമൃത് ഡയറക്ടർ രാജീവ് കുമാർ, ഡയറക്ടർ രേവതി രാമചന്ദ്രൻ, ബോർഡ് അംഗങ്ങളായ രഞ്ജിനി സുരേഷ്, പി.ടി.നരേന്ദ്രൻ, കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ഡോ.എൻ.ആർ ഗ്രാമപ്രകാശ്, രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നാദസ്വരം, കേരളവാദ്യ സമന്വയം, ഫ്‌ളൂട്ട്, ഭാഗവത മേള തുടങ്ങിയവയുണ്ടായിരുന്നു.