ഡോ.ലിൻസൺ അനുസ്മരണ പ്രശ്നോത്തരി
Tuesday 10 January 2023 12:21 AM IST
തൃശൂർ: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ നടത്തുന്ന ഡോ.എം.കെ.ലിൻസൺ സ്മാരക പ്രശ്‌നോത്തരിയിൽ കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിലെ അഭിനവ് യു.ലൈജുവിന് ഒന്നാം സ്ഥാനം. ബി.സി.എച്ച്.എസ്.എസിലെ അനയ കെ.സജീവ് രണ്ടും എൻ.എസ്.എസ്.എച്ച്.എസ്.എസ് മുള്ളൂർക്കരയിലെ ഹിഷാം ഹൈദർ മൂന്നും സ്ഥാനങ്ങൾ നേടി. ജനകീയ ചികിത്സകനായിരുന്ന ഡോ.എം.കെ ലിൻസൺ അനുസ്മരണ പ്രഭാഷണം ഡോ.എം.പ്രസാദ് നിർവഹിച്ചു. ഡോ.എം.കെ ലിൻസന്റെ സഹധർമ്മിണി ജോജി സന്നിഹിതയായി. ഡോ.പി.കെ നേത്രദാസ്, ഡോ.എം.അർജുൻ, ഡോ.വി.വിജയ്‌നാഥ് എന്നിവർ ക്വിസിന് നേതൃത്വം നൽകി. ഡോ.കെ.ആർ.ഹേമമാലിനി, ഡോ.കെ.ജെ ജിതേഷ് എന്നിവർ സംസാരിച്ചു.