ജോഡോ യാത്രയിൽ കർഷക നേതാക്കൾ

Tuesday 10 January 2023 1:54 AM IST

കുരുക്ഷേത്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന പര്യടനത്തിനിടെ രാകേഷ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളും റായ്പൂർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങളും ചർച്ച ചെയ്തെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.

ജോഡോ യാത്ര കടന്നുപോയ സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞിരുന്നു. നിലവിൽ ഹരിയാനയിലാണ് ജോഡോ യാത്ര. ഹരിയാനയിൽ കർഷക പ്രശ്നങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടി.

കാർഷിക നിയമങ്ങൾക്കെതിരായപ്രതിഷേധത്തിന് നേതൃത്വം നല്കിയ നേതാക്കളിൽ ഒരാളാണ് രാകേഷ് ടിക്കായത്ത്.