വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി
Tuesday 10 January 2023 2:14 AM IST
തിരുവനന്തപുരം: വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി.പുളിമൂട് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന ചടങ്ങ് സ്റ്റുഡന്റ് കൗൺസിലർ ആർ. ദിൻകർ കൃഷ്ണ ഉദ്ഘാടനം ചെയ്തു.വി.എൻ.എഫ് ജില്ലാ പ്രസിഡന്റ് ജയൻ ചിറ്റാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ചീഫ് കോ-ഓർഡിനേറ്റർ വി.എസ്.ജയപ്രകാശ്,ഡോ. പങ്കജാക്ഷി രാജഗോപാൽ, കൃഷ്ണൻ ആചാരി, രാജഗോപാലൻ ആചാരി, സുനിൽകുമാർ, രാധാകൃഷ്ണൻ, എം. വിക്രമൻ, എസ്. വസന്തകുമാരി, ഇ.സി.സുരേഷ് എന്നിവർ സംസാരിച്ചു. ഗിറ്റാറിസ്റ്റ് രവികുമാറിനെയും, ക്ഷേത്രശില്പി ജനാർദ്ദനൻ ആചാരിയെയും ആദരിച്ചു. വി.എൻ.എഫ് ജില്ലാ സമിതി അംഗം രാജേന്ദ്രൻ നന്ദി പറഞ്ഞു.