നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; ചികിത്സയ്‌ക്ക് സുമനസുകളുടെ സഹായം തേടി കുടുംബം

Tuesday 10 January 2023 10:23 AM IST

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നടിയിപ്പോൾ. അമ്മ മൂന്ന് ദിവസം മുമ്പ് വീട്ടിൽ ബോധം കെട്ടുവീഴുകയായിരുന്നുവെന്ന് മോളി കണ്ണമാലിയുടെ മകൻ ജോളി പറഞ്ഞു.

'സീരിയസാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഓക്സിജൻ മാറ്റുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ഐ സി യുവിൽ മാത്രം ദിവസം ഏഴായിരം രൂപ വേണം. മരുന്നുകൾക്ക് മാത്രം അയ്യായിരം രൂപയിലധികം വേണം. കൈയിലുണ്ടായിരുന്ന പണം കൊണ്ടും കടം വാങ്ങിയുമൊക്കെയായിരുന്നു ചികിത്സ. കാശൊക്കെ ഏകദേശം തീരാറായി. സുമനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.' - ജോളി പറഞ്ഞു.

മോളി കണ്ണമാലി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ രണ്ട് അറ്റാക്ക് കഴിഞ്ഞു. അതേസമയം, മോളി കണ്ണമാലിയ്ക്ക് ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആക്ടിവിസ്റ്റ് ദിയ സനയുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്.