കോൺഗ്രസ് വാഹന പ്രചാരണ ജാഥ
Wednesday 11 January 2023 1:26 AM IST
ആറ്റിങ്ങൽ:സംസ്ഥാനസർക്കാരിന്റെ ദുർഭരണത്തിനെതിരെ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പി.അംബിരാജ നയിക്കുന്ന വാഹന പ്രചാരണജാഥ ബുധനാഴ്ച രാവിലെ 9ന് ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നാരംഭിക്കും.ജില്ലാകോൺഗ്രസ് അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം ചെയ്യും.രണ്ടു ദിവസങ്ങളിലായി ആറ്റിങ്ങൽ ബ്ലോക്കിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന വാഹന പ്രചാരണജാഥയുടെ ബുധാനാഴ്ചത്തെ പര്യടനം വൈകിട്ട് വക്കം ചന്തമുക്കിൽ സമാപിക്കും.സമാപനസമ്മേളനം മുൻ ആറ്റിങ്ങൽ എം.എൽ.എ. ടി.ശരത്ത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.രണ്ടാമത്തെ ദിവസത്തെ പര്യടനം വ്യാഴാഴ്ച രാവിലെ മണമ്പൂർ നാലുമുക്ക് ജംഗ്ഷനിൽ വർക്കല കഹാർ ഉദ്ഘാടനം ചെയ്യും.മണമ്പൂരിൽ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് 5ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷ്നിൽ സമാപിക്കും.സമാപന സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.