ആത്മീയതയിലേക്ക് സായ്‌പല്ലവി ആശങ്കയോടെ ആരാധകർ

Wednesday 11 January 2023 12:18 AM IST

പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തിന് പ്രിയങ്കരിയാകുന്നത് . മലർ മിസ് എന്ന കഥാപാത്രം ഏറെ ആരാധകരെ നേടി കൊടുത്തു. കുടുംബത്തോടൊപ്പം ധർമ്മദേവതയിൽ നിന്നു അനുഗ്രഹം തേടാൻ ജന്മനാട്ടിൽ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.

പരമ്പരാഗത ബഡുഗ ശൈലിയിലെ വസ്ത്രം ധരിച്ചാണ് കുടുംബത്തോടൊപ്പം നിൽക്കുന്നത്.

സായിയും സഹോദരി പൂജയും സഹോദരൻ ജിത്തു ഉൾപ്പെടെയുള്ളവർ ഉൗട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണിത്. അടുത്തിടെ മറ്റൊരു ആത്മീയ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സായ്‌പല്ലവി പങ്കുവച്ചിരുന്നു. അഭിനയം വിട്ട് ആത്മീയതയിലേക്ക് മാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക. സായ്‌ബാബ ഭക്തയാണ് സായ്‌‌‌പല്ലവിയും കുടുംബവും. അതേസമയം ഗാർഗി ആണ് സായ്‌പല്ലവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.