ദാസേട്ടൻ അറ്റ് 83 സാന്നിദ്ധ്യമായി മമ്മൂട്ടി

Wednesday 11 January 2023 12:20 AM IST

ആ​ശം​സ​യു​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​

ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​യേ​ശു​ദാ​സ് 83​ന്റെ​ ​നി​റ​വി​ൽ.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​ ​നി​ര​വ​ധി​ ​പേ​ർ​ ​ആ​ശം​സ​ക​ളു​മാ​യി​ ​എ​ത്തി.​മ​ഹാ​ന​ട​ൻ​മാ​രാ​യ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ആ​ശം​സ​ ​നേ​ർ​ന്നു.​ ​പ്രി​യ​പ്പെ​ട്ട​ ​ദാ​സേ​ട്ട​ന് ​ഒ​രാ​യി​രം​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​എ​ന്നാ​ണ് ​മ​മ്മൂ​ട്ടി​ ​കു​റി​ച്ച​ത്.​ ​ ത​ല​മു​റ​ക​ൾ​ ​പ​ക​ർ​ന്നെ​ടു​ക്കു​ന്ന​ ​ഗ​ന്ധ​ർ​വ​നാ​ദം​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഏ​തു​ ​മ​ല​യാ​ളി​യും​ ​ദി​വ​സ​ത്തി​ൽ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​കേ​ൾ​ക്കു​ന്ന​ ​അ​മൃ​ത​സ്വ​രം.​ ​കേ​ര​ള​ത്തി​ന്റെ​ ​സ്വ​കാ​ര്യ​ ​അ​ഭി​മാ​ന​മാ​യ​ ​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ദാ​സേ​ട്ട​ന് ​ഒ​രാ​യി​രം​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞ​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​എ​ന്നു​ ​മോ​ഹ​ൻ​ലാ​ൽ​ ​കു​റി​ച്ചു.​കൊ​ച്ചി​യി​ൽ​ ​ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ദാ​സേ​ട്ട​ൻ​ ​അ​റ്റ് ​എ​ൺ​പ​ത്തി​മൂ​ന്ന് ​എ​ന്ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ ​യേ​ശു​ദാ​സ് ​അ​ക്കാ​ഡ​മി,​ ​തം​ര​ഗി​ണി,​മ​ല​യാ​ള​ ​പി​ന്ന​ണി​ ​ഗാ​യ​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​സ​മം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ യേ​ശു​ദാ​സ് ​പാ​ടി​യ​ ​ത​നി​ച്ചോ​ന്ന് ​കാ​ണാ​ൻ​ ​എ​ന്ന​ ​പു​തി​യ​ ​ആ​ൽ​ബ​ത്തി​ന്റെ​ ​ഒാ​ഡി​യോ​ ​ലോ​ഞ്ച് ​മ​മ്മൂ​ട്ടി​ ​നി​ർ​വ​ഹി​ച്ചു.