എന്റെ അവസ്ഥ വരരുതെന്ന് സാമന്ത

Wednesday 11 January 2023 12:23 AM IST

സാ​മ​ന്ത​യു​ടെ​ ​പ്ര​സ​രി​പ്പും​ ​തി​ള​ക്ക​വും​ ​ന​ഷ്ട​മാ​യി​ ​കാ​ണു​ന്ന​തി​ൽ​ ​സ​ങ്ക​ട​മു​ണ്ടെ​ന്ന​ ​പോ​സ്റ്റി​ന് ​ട്വി​റ്റ​റി​ലൂ​ടെ​ ​പ്ര​തി​ക​രി​ച്ച് ​സാ​മ​ന്ത. '​'​ ​ക​ഴി​ഞ്ഞ​ ​കു​റെ​ ​മാ​സ​ങ്ങ​ളി​ൽ​ ​ക​ട​ന്നു​പോ​യ​ ​ചി​കി​ത്സ​യി​ലൂ​ടെ​യും​ ​മ​രു​ന്നു​ക​ളി​ലൂ​ടെ​യും​ ​നി​ങ്ങ​ൾ​ക്കു​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ഇ​ട​വ​രാ​തി​രി​ക്ക​ട്ടെ​ ​എ​ന്നു​ ​ഞാ​ൻ​ ​പ്രാ​ർ​ത്ഥി​ക്കാം.​ ​നി​ങ്ങ​ളു​ടെ​ ​തി​ള​ക്ക​ത്തി​നെ​ ​തൃ​പ്തി​പ്പെ​ടു​ത്താ​ൻ​ ​കു​റ​ച്ചു​ ​സ്നേ​ഹം​ ​ത​രാ​മെ​ന്നാ​യി​രു​ന്നു​ ​സാ​മ​ന്ത​യു​ടെ​ ​മ​റു​പ​ടി.​ ​സാ​മ​ന്ത​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഗു​ണ​ശേ​ഖ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​ശാ​കു​ന്ത​ളം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രൊ​മോ​ഷ​ൻ​ ​ച​ട​ങ്ങി​ൽ​ ​വെ​ള്ള​ ​സാ​രി​യും​ ​വ​ലി​യ​ ​ക​ണ്ണ​ട​യും​ ​ധ​രി​ച്ച് ​എ​ത്തി​യ​ ​സാ​മ​ന്ത​യെ​ ​ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് ​സ​ദ​സ് ​സ്വീ​ക​രി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​റി​ൽ​ ​മ​യോ​സി​റ്റി​സ് ​എ​ന്ന​ ​ആ​രോ​ഗ്യാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു​ ​താ​രം.​ ​അ​തി​നു​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​പൊ​തു​വേ​ദി​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​രോ​ഗ​കാ​ലം​ ​ഓ​ർ​ത്തെ​ടു​ത്ത് ​വേ​ദി​യി​ൽ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ​ ​സാ​മ​ന്ത​യെ​ ​സാം,​ ​സാം​ ​എ​ന്നു​വി​ളി​ച്ച് ​ആ​രാ​ധ​ക​ർ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ "" ഞാ​ൻ​ ​ജീ​വി​ത​ത്തി​ൽ​ ​എ​ത്ര​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​നേ​രി​ട്ടാ​ലാ​ണ് ​ഒ​രു​ ​കാ​ര്യം​ ​മ​റ​ക്കി​ല്ല.​ ​അ​തു​ ​സി​നി​മ​യോ​ടു​ള്ള​ ​സ്നേ​ഹ​മാ​ണ്.​ ​അ​ത്ര​മാ​ത്രം.​ ​ഞാ​ൻ​ ​സി​നി​മ​യെ​ ​സ്നേ​ഹി​ക്കു​ന്നു​"​ ​-​ ​സാ​മ​ന്ത​ ​പ​റ​ഞ്ഞു.​മ​ല​യാ​ള​ ​താ​രം​ ​ദേ​വ് ​മോ​ഹ​ൻ​ ​ആ​ണ് ​ശാ​കു​ന്ത​ള​ത്തി​ൽ​ ​നാ​യ​ക​ൻ. ഫെ​ബ്രു​വ​രി​ 17​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​ത്രി​ഡി​യി​ലും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.