പള്ളിക്കലിൽ സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
Wednesday 11 January 2023 1:28 AM IST
കല്ലമ്പലം: വീടിന് സമീപം നിന്നത് ചോദ്യം ചെയ്ത വിരോധംമൂലം രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ടGപേർ അറസ്റ്റിൽ. മടവൂർ സ്വദേശികളായ മടവൂർ നാജ മൻസിലിൽ നാജു (27), ലക്ഷംവീട് കോളനിയിൽ ഗണേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മടവൂർ പാറയിൽ വീട്ടിൽ ഗിരിജ (41) സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇവരുടെ പരാതിയിൽ പള്ളിക്കൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.