പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Tuesday 10 January 2023 7:50 PM IST

ഇടുക്കി: പീഡനക്കേസിൽ വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതിനാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ ബോധരഹിതയാക്കി കൃത്യം നിർവഹിച്ച കോതമംഗലം കുത്തുകുഴി സ്വദേശിയായ 38-കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്.

കേസിൽ വിവിധ വകുപ്പുകളിലായി 66 വർഷം കഠിനതടവും പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ നിന്ന് ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി മൊത്തത്തിൽ അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി അറിയിച്ചു. പിഴയൊടുക്കാത്ത പക്ഷം അധിക ജയിൽവാസവും അനുഭവിക്കേണ്ടി വരും.

Advertisement
Advertisement