സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ടൗണിൽ നിന്നും പട്ടാപ്പകൽ ചുമട്ടുതൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ആലിപറമ്പ് കുന്നക്കാട്ടിൽ വീട്ടിൽ മൊയ്തീൻ കുട്ടിയാണ് (52) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 17നാണ് ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഷായുടെ നിർത്തിയിട്ട KL-51 - H-9500 നമ്പറിലുള്ള സ്കൂട്ടർ താക്കോൽ സഹിതം മോഷ്ടിച്ചത്. നാട്ടുകൽ പൊലീസിന്റെ സഹായത്തോടെ ചെർപ്പുളശ്ശേരി എസ്.ഐ പ്രമോദ്.ബി, എസ്.ഐ ബിനുമോഹൻ, സി.പി.ഒമാരായ രാജീവ് ,ഉമർ സാദിഖ്, സൻഫീർ എന്നിവർ ചേർന്ന് പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ മറ്റ് സ്റ്റേഷനുകളിലും നിരവധി കളവുകേസുകളുള്ളതായി പൊലീസ് പറഞ്ഞു.