ജനറൽ അസംബ്ലി
Wednesday 11 January 2023 12:59 AM IST
കോട്ടയം . കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലി വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ച് 14,15 തീയതികളിൽ നടക്കും. 14 ന് രാവിലെ 10 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കെ ആർ എൽ സി സി പ്രസിഡന്റ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. 'നവലോക യുവജന ശുശ്രൂഷ നയങ്ങളും ആഭിമുഖ്യങ്ങളും' എന്നതാണ് അസംബ്ലിയുടെ മുഖ്യചർച്ചാവിഷയം. 15 ന് രാവിലെ 7 30ന് സമൂഹബലിക്ക് ശേഷം യുവജനനയരേഖ, സാമൂഹിക-രാഷ്ട്രീയ പ്രമേയം.