ജയ്പൂർ ഫിലിം ഫെസ്റ്റിവലിൽ ഹർഷിതക്ക് പുരസ്‌കാരം
Wednesday 11 January 2023 11:03 PM IST
കോട്ടയം: പതിനഞ്ചാമത് ജയ്‌പൂർ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ഹർഷിത ജെ. പിഷാരടിക്ക് ലഭിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹർഷിത. അഞ്ചുദിവസത്തെ മേളയിൽ 63 രാജ്യങ്ങളിൽ നിന്നുമുള്ള 282 സിനിമകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 എണ്ണമാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. സംഗീത സംവിധായകൻ ജയൻ പിഷാരടിയുടെയും എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ സ്മിതയുടെയും മകളാണ്.