ഓർമ്മ മരം നട്ടു

Tuesday 10 January 2023 10:08 PM IST

കാഞ്ഞങ്ങാട്: ഫെബ്രുവരി 16 മുതൽ 19 വരെ കാഞ്ഞങ്ങാട് നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. 32 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഓർമ്മ മരം നടൽ ജില്ലാതല ഉദ്ഘാടനം വെള്ളിക്കോത്ത് പി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യകാരൻ നടന്നു പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 514 യൂണിറ്റുകളിലും സ്‌കൂളുകൾ കേന്ദ്രീകരി ച്ച് പ്ലാവിൻ തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് എ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ , സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.എം. മീനാകുമാരി , സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് , കെ.കൃഷ്ണൻ , വി.നാരായണൻ ,എ.പവിത്രൻ , ടി.പ്രകാശൻ ,കെ.വി.രാജേഷ് ,വി.കെ.ബാലാമണി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും വി.കെ.ബാലാമണി നന്ദിയും പറഞ്ഞു.