ശതാബ്ദി മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന്

Wednesday 11 January 2023 12:09 AM IST

ചങ്ങനാശേരി: മലകുന്നം ഇത്തിത്താനം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഹെഡ് ഓഫീസിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും തറക്കല്ലിടലും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഇന്ന് രാവിലെ ഒമ്പതിന് നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.സി. വിൻസന്റ് അദ്ധ്യക്ഷത വഹിക്കും. ഫാ. ജോസഫ് കട്ടപ്പുറം അനുഗ്രഹപ്രഭാഷണം നടത്തും. എൻ. വിജയകുമാർ, പി.കെ. വൈശാഖ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, സുജാത സുശീലൻ, കെ.ഡി. സുഗതൻ, അനീഷ് തോമസ്, ജിബു ജോർജ് ജേക്കബ്, എൻ. സുനിത, കെ.ജി. രാജ്‌മോഹൻ, കെ.കെ. ചെല്ലപ്പൻ, എ.കെ. തങ്കപ്പൻ, ബിനു സോമൻ തുടങ്ങിയവർ പങ്കെടുക്കും. ബാങ്ക് വൈസ് പ്രസിഡന്റ് ലൂസിയ് സേവ്യർ സ്വാഗതവും സെക്രട്ടറി സെൻസമ്മ സെബാസ്റ്റ്യൻ നന്ദിയും പറയും.