ആസാദി കാ അമൃതോത്സവിന് തുടക്കം

Tuesday 10 January 2023 10:11 PM IST

തളിപ്പറമ്പ്: രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആസാദി കാ അമൃതോത്സവ് പ്രദർശന ബോധവത്കരണ പരിപാടിക്ക് തളിപ്പറമ്പിൽ തുടക്കം. എം വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ. മാത്യു, ടെക് നിക്കൽ അസിസ്റ്റന്റ് കെ.എസ്.ബാബു രാജൻ, തളിപ്പറമ്പ് അഡീഷണൽ സി.ഡി.പി.ഒ രേണുക പാറായി ൽ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുള്ളതാണ് പ്രദർശനം. വിവിധ വകുപ്പുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രദർശനത്തിലുണ്ട്. വ്യാഴാഴ്ച സമാപിക്കും.

Advertisement
Advertisement