കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധിച്ച് മാർച്ച് നാളെ
Wednesday 11 January 2023 12:11 AM IST
ചങ്ങനാശേരി: ശമ്പള വർദ്ധനവ് നടപ്പിലാക്കി ഒരു വർഷം കഴിഞ്ഞിട്ടും പെൻഷൻ പരിഷ്‌കരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പെൻഷൻകാർ വഞ്ചനാദിനവും കളക്‌ട്രേറ്റ് മാർച്ചും 12ന് നടക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള പെൻഷൻകാർ രാവിലെ 10.30ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മാർച്ച് കളക്‌ട്രേറ്റ് പടിക്കൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു നേതാവ് വി.ജി. ശിവദാസ്, പെൻഷണേനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിമാരായ കെ.ടി. പൊന്നൻ, പി. ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും.