ലയൺസ് ക്ലബ്ബ് രക്തദാനം
Tuesday 10 January 2023 10:13 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു. ദേശീയ തലത്തിൽ ലയൺസ് ക്ലബ്ബ് നടത്തുന്ന സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് രക്തദാനം സേവനവാരമായി ആഘോഷിക്കുന്നത്.ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് മുൻകൈയെടുത്താണ് രക്തദാന ക്യാമ്പ് നടത്തിയത്. ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പ് ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.കോഡിനേറ്റർ ഡോ:സുജ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ മേലത്ത്,സെക്രട്ടറി രാജൻ മീങ്ങോത്ത്, എ.തമ്പാൻ നായർ എന്നിവർ സംസാരിച്ചു. കെ.ചന്ദ്രഭാനു, പി.കെ.രാജു, പി.വൈ.നാരായണൻ എന്നിവർ പങ്കെടുത്തു.രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന ക്യാമ്പിൽ മറ്റു ക്ലബ്ബുകളുടെ അംഗങ്ങളും രക്തദാനം ചെയ്തു.