റൂബി ജൂബിലി ആഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും

Wednesday 11 January 2023 12:18 AM IST

കോട്ടയം: കോട്ടയം ബസേലിയസ് കോളേജിലെ മലയാളബിരുദ പഠനവിഭാഗത്തിന്റെ 40ാം വാർഷികമായ റൂബി ജൂബിലി ആഘോഷവും 1982 മുതൽ 2022 വരെയുള്ള പൂർവവിദ്യാർത്ഥി അദ്ധ്യാപകസംഗമവും ഗുരുവന്ദനവും 14ന് ഉച്ചയ്ക്ക് 2ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി പ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഗുരുവന്ദനം നടത്തും. വിരമിക്കുന്ന പാമ്പാടി കെ.ജി കോളജ് പ്രിൻസിപ്പലും ബസേലിയസ് കോളജ് മലയാളവിഭാഗം മുൻ വകുപ്പ് അദ്ധ്യക്ഷയുമായ ഡോ. ഷൈല ഏബ്രഹാമിനെ ആദരിക്കും.