റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന് സന്ദേശം

Tuesday 10 January 2023 10:22 PM IST

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ആർ. പി. എഫും ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. ഇന്നലെ രാത്രി 8.30 ഓടെ പൊലീസ് കണ്ട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്. റെയിൽവെ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന് പറഞ്ഞ ഉടനെ ഫോൺ കട്ടാക്കി. തിരിച്ചു വിളിക്കാൻ ശ്രമിക്കുമ്പോൾ സ്വിച്ച് ഒഫ് ആണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ-ആയിക്കരയിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് കരുതുന്നതായും ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. രാത്രി വൈകിയും തുടർന്ന പരിശോധനക്ക് അരുൺ നാരായണൻ, പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.