4.27 ലക്ഷം പേർക്ക് വിര ഗുളിക നൽകും
Wednesday 11 January 2023 12:31 AM IST
കോട്ടയം: ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി 17ന് ജില്ലയിലെ ഒന്നുമുതൽ 19 വരെ പ്രായമുള്ള 4.27 ലക്ഷം പേർക്ക് വിര ഗുളിക നൽകും. അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും കോളേജുകളിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കും വിരയിളക്കുന്നതിനുള്ള ആൽബൻഡസോൾ ഗുളികനൽകും.
ഉച്ചഭക്ഷണശേഷം ചവച്ചരച്ചു വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ട അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിരഗുളിക കഴിച്ചവരുൾപ്പെടെയുള്ള കുട്ടികളും ഗുളിക കഴിക്കണം.