എരുമേലി പേട്ടതുള്ളൽ ഇന്ന്

Wednesday 11 January 2023 12:33 AM IST

കോട്ടയം: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. രാവിലെ 10.30ന് ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് പ്രത്യക്ഷപ്പെടുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കും. തുടർന്ന് മണിക്കൂറുകൾ നീളുന്ന പേട്ടതുള്ളൽ വലിയ അമ്പലത്തിൽ സമാപിക്കും. ഇരു സംഘങ്ങൾക്കും മുസ്ലിം പള്ളിയിലും ക്ഷേത്രത്തിലും സ്വീകരണം നൽകും.

അമ്പലപ്പുഴ സംഘമാണ് മുസ്ലിം പള്ളിയിൽ പ്രവേശിക്കുക. ഇവർക്കൊപ്പം വാവരുടെ പ്രതിനിധി പേട്ടതുള്ളലിനൊപ്പം പോകുന്നതിനാൽ ആലങ്ങാട് സംഘം പള്ളിയ്ക്ക് പുറത്ത് അഭിവാദ്യമർപ്പിക്കും. പകൽ വെളിച്ചത്തിൽ നക്ഷത്രത്തെ കാണുന്നതോടെ ആലങ്കാട്ട് സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തിൽ നിന്നാരംഭിക്കും. തുടർന്ന് പള്ളിയെ വലം വെച്ച് വാവരിന്റെ പ്രതിനിധിയുമായി സംഘം വലിയമ്പലത്തിൽ എത്തുന്നതോടെ അവസാനിക്കും. ജില്ലാ ഭരണകൂടം, വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ തുടങ്ങിയവർ പേട്ടതുള്ളൽ സംഘങ്ങൾക്ക് സ്വീകരണം നൽകും.

എരുമേലി മഹല്ലാ മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് ചന്ദനക്കുട മഹോത്സവം മന്ത്രി വി.എൻ വാസവൻ ചന്ദനക്കുട ഘോഷയാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു.