ഡയാലിസിസ് യൂണിറ്റ്
Wednesday 11 January 2023 12:47 AM IST
ചേർത്തല : ചേർത്തല താലൂക്ക് ആശുപത്രിയിലെ സ്‌നേഹധാര ഡയാലിസിസ് യൂണിറ്റിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആറ് ഷിഫ്റ്റുകളിലായി 24 രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. മൂന്നാമത്തെ ഷിഫ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവ്വഹിച്ചു.
വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ടോമി, ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അനിൽകുമാർ,ഡോ.അനിൽ വിൻസന്റ്,ഡയാലിസിസ് യൂണിറ്റ് ഇൻചാർജ് ഹെഡ് നഴ്സ് എസ്.ഒ.ശ്രീജ എന്നിവർ പങ്കെടുത്തു.