തൊഴിൽ സഭയ്ക്ക് തുടക്കം

Wednesday 11 January 2023 12:52 AM IST
തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും കേരള നോളഡ്ജ് എക്കണോമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽ സഭയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ നിർവഹിക്കുന്നു

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും കേരള നോളഡ്ജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽ സഭകൾ ആരംഭിച്ചു. വാരനാട് എൽ.പി സ്‌കൂളിൽ നടന്ന ആദ്യ തൊഴിൽസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ മിനി ലെനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ഉദയസിംഹൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സീന സുർജിത്ത്, ജയേഷ്, രജിമോൾ,ഷാജിമോൻ,ഷൈമോൾ, ശ്രീക്കുട്ടി,സ്വാതി എന്നിവർ സംസാരിച്ചു.ഉദ്യോഗാർത്ഥികളും തൊഴിൽ സംരംഭകരുമായി 150ൽപ്പരം പേർ പങ്കെടുത്തു.

Advertisement
Advertisement