കോൺവെക്സ് മിറർ സ്ഥാപിച്ചു

Wednesday 11 January 2023 12:55 AM IST
പുന്നപ്ര വടക്ക് പഞ്ചായത്തിലെ തീരദേശ റോഡിൽ സെന്റ് ജോസഫ് പള്ളിക്ക് തെക്ക് ഗുരു മന്ദിരം ജങ്ഷന് സമീപത്തെ വളവിൽ പൗരാവകാശ സംരക്ഷണ സമിതി സ്ഥാപിച്ച കോൺവെക്സ് മിററുകൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിൽ തീരദേശ റോഡിൽ അപകടരഹിത യാത്രക്കായി പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. സെന്റ് ജോസഫ് പള്ളിക്ക് തെക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപം റോഡിലെ വളവിൽ മിറർ സ്ഥാപിച്ച ചടങ്ങ് എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എ.എം.ജോസി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്തംഗം അർജുൻ അനിരുദ്ധൻ, ബാബു തിരുമല, പി .ഗോപിനാഥൻ, സിന്ധു അനിരുദ്ധൻ എന്നിവർ സംസാരിച്ചു. കെ.എം.വിജയൻ സ്വാഗതം പറഞ്ഞു.