ജനകീയ കൂട്ടായ്മ
Wednesday 11 January 2023 12:56 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പോരായ്മകൾ പരിഹരിച്ച് രോഗീസൗഹൃദമാക്കി മാറ്റാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് അവിശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ നടത്തിയ ജനകീയ കൂട്ടായ്മ എ.എൻ.പുരം ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഹബീബ് തയ്യിൽ അദ്ധ്യക്ഷനായി . പ്രേം സായി ഹരിദാസ്, സാദിഖ് എം.മാക്കിയിൽ , ഹംസ കുഴിവേലിൽ, ഹസൻ പൈങ്ങാമഠം, പുന്നപ്ര മധു, നാസർ ആറട്ടുപ്പുഴ, സദറുദ്ദീൻ , അന്റണി എം.ജോൺ , നൗഷാദ്, സജിയപ്പൻ, ശ്രീകല,സെയ്ഫ് മോറീസ് ,അബ്ദുൾ മനാഫ് ചെട്ടിപ്പാടം,ഹാഷിം വണ്ടാനം, ബിഭ തുടങ്ങിയവർ സംസാരിച്ചു.