സ്വാമി ശങ്കരാനന്ദയുടെ സമാധിദിനാചരണം നാളെ

Wednesday 11 January 2023 12:45 AM IST

പുതുക്കാട്: ശ്രീനാരായണ ഗുരുദേവ ശിഷ്യൻ ശങ്കരാനന്ദ സ്വാമികളൂടെ 47-ാം സമാധി വാർഷികം നാളെ ആചരിക്കും. ശിവഗിരി മഠത്തിലും പുതുക്കാട് സ്വാമിയാർകുന്ന് ശങ്കരാചാല മഠത്തിലും സമാധി ആചരണങ്ങൾ നടക്കും. പുതുക്കാട് ശങ്കാരചലമഠത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ചൈതന്യസ്വാമികൾ അനുസമരണ പ്രഭാഷണം നടത്തും.

ശങ്കരാചല മഠം പ്രസിഡന്റ് പി.കെ. സെൽവരാജ് അദ്ധ്യക്ഷത വഹിക്കും. സുബ്രമണ്യസ്വാമി ക്ഷേത്രം ഭരണ സമിതി സെക്രട്ടറി സി.സി. സോമസുന്ദരൻ, കോമത്തുക്കാട്ടിൽ കുടുംബ ട്രസ്റ്റ് സെക്രട്ടറി കെ.എം. ബേബി തുടങ്ങിയവർ സംസാരിക്കും.

ശങ്കരാചല മഠത്തിന്റെ പ്രഥമ സെക്രട്ടറി, ആലുവ അദ്വൈതാശ്രമം സെക്രടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശങ്കരാനന്ദ സ്വാമികളാണ് ശിവഗിരിയിൽ ഏറ്റവും കൂടുതൽ കാലം മഠാധിപതിയും ധർമ്മസംഘം ട്രസ്റ്റിന്റെ അദ്ധ്യക്ഷനുമായിട്ടുള്ളത്. 1976 ൽ ശിവഗിരിയിലാണ് സമാധിയായത്. സമാധിദിനാചരണത്തിന്റെ ഭാഗമായി ശങ്കരാചലമഠത്തിൽ പ്രത്യേക ചടങ്ങുകളും പ്രസാദ് ഊട്ടും നടക്കും.