ഡോ.കെ.രവീന്ദ്രൻ അനുസ്മരണ പ്രശ്നോത്തരി
Wednesday 11 January 2023 1:45 AM IST
തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ സജീവ പ്രവർത്തകനും ഔഷധിയിലെ പ്രൊഡക്ഷൻ മാനേജരുമായിരുന്ന ഡോ.കെ.രവീന്ദ്രന്റെ സ്മരണയ്ക്ക് ആയുർവേദ ഡോക്ടർമാർക്കായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ തൃശൂർ നടത്തിയ പ്രശ്‌നോത്തരിയിൽ ഡോ.കെ.പി സ്‌നേഹ ഒന്നാം സ്ഥാനം നേടി. ഡോ.പി.കെ അഖില, ഡോ.ടി.എസ്.ശ്രീദേവി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ചികിത്സാ മഞ്ജരി എന്ന ആയുർവേദ ഗ്രന്ഥം അടിസ്ഥാനമാക്കി നടന്ന പ്രശ്‌നോത്തരിക്ക് ഡോ.വിജയ്‌നാഥ്, ഡോ.അർജുൻ ഡോ.പി.കെ.നേത്രദാസ് എന്നിവർ നേതൃത്വം നൽകി. ഡോ.വി.സി ദീപ് (അസിസ്റ്റന്റ് ഡയറക്ടർ, ചെറുതുരുത്തി ) അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഹേമമാലിനി, ഡോ.കെ.ജെ.ജിതേഷ്, ഡോ.സ്മിത ജോജി, ഡോ.രവീന്ദ്രന്റെ സഹധർമ്മിണി സുജാത, മകൾ രചന എന്നിവർ സമ്മാനദാനം നിർവഹിച്ചു.