പ്രൊഫ.പി.സി തോമസിന് സമഗ്രസംഭാവനാ പുരസ്‌കാരം

Wednesday 11 January 2023 1:47 AM IST

തൃശൂർ: അദ്ധ്യാപനത്തിൽ ആറ് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖൻ പ്രൊഫ.പി.സി തോമസിന് സമഗ്ര സംഭാവനാ പുരസ്‌കാരം. തൃശൂർ സെന്റ് തോമസ് കോളേജിൽ പി.സി.യുടെ സഹപ്രവർത്തകനായിരുന്ന പ്രൊഫ.ഇ.ഡി.ജോസും ടൈറ്റൻ കമ്പനിയും ചേർന്നാണ് 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകുന്നത്. 19ന് വൈകിട്ട് ഏഴിന് ഇക്കണ്ടവാര്യർ റോഡിലെ ടൈറ്റൻ വാച്ചസ് ആൻഡ് സ്‌പെക്‌സിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും.

Advertisement
Advertisement